ഭോപ്പാല്‍- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭോപ്പാലിലെ തിരക്ക് കാരണം കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് രാജ്ഗഢ് മണ്ഡലത്തിലെ വോട്ട് നഷ്ടപ്പെടുത്തി. വോട്ട് ചെയ്യാനാകത്തതില്‍ ഖേദമുണ്ടെന്നും അടുത്ത തവണ വോട്ട് ഭോപ്പാലില്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സിംഗ് പറഞ്ഞു.
ഇതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിരുന്ന രാജ്ഗഢിലാണ് ദിഗ് വിജയ് സിംഗിന്റെ വോട്ട്. ബി.ജെ.പി രംഗത്തിറക്കിയ പ്രജ്ഞാ സിംഗ് താക്കൂറിനെതിരെ ശക്തമായ പ്രചാരണമാണ് ദിഗ് വിജയ് സിംഗും കോണ്‍ഗ്രസും ഭോപ്പാലില്‍ നടത്തിയത്. ബി.ജെ.പിയുടെ ഉറച്ച കോട്ടയായതിനാല്‍ അദ്ദേഹത്തിന് ഒട്ടും വിശ്രമമില്ലായിരുന്നു.