ഫുജൈറ തുറമുഖത്ത് സ്‌ഫോടനം: വാര്‍ത്ത വ്യാജമെന്ന് അധികൃതര്‍

ഫുജൈറ- ഞായറാഴ്ച രാവിലെ യുഎഇയിലെ ഫുജൈറ തുറമുഖത്ത് ശക്തിയേറി സ്‌ഫോടനങ്ങളുണ്ടായെന്ന മാധ്യമ റിപോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു. പുലര്‍ച്ചെ നാലും ഏഴിനുമിടയിലാണ് സ്‌ഫോടനങ്ങളുണ്ടായതെന്നും പത്തോളം എണ്ണ ടാങ്കറുകള്‍ കത്തിയെരിയുകയാണെന്നുമുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. എന്നാല്‍ സ്‌ഫോടനം നടത്തിട്ടില്ലെന്നും തുറമുഖം സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമങ്ങല്‍ ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക ഉദ്യോഗസ്ഥരെ ബന്ധപ്പെടണമെന്നും അധികൃതര്‍ വ്യക്തമാക്കി.
 

Latest News