സെക്‌സ് സമരത്തിന് നടിയുടെ ആഹ്വാനം; സമൂഹ മാധ്യമത്തില്‍ വിവാദം

അറ്റ്‌ലാന്റ- ഗര്‍ഭഛിദ്രം നിരോധിച്ചതിനെതിരെ സെക്‌സ് സമരം നടത്താന്‍ നടി അലിസ്സ മിലാനോ നടത്തിയ ആഹ്വാനം വിവാദത്തില്‍. അമേരിക്കയിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ജോര്‍ജിയ പാസാക്കിയ നിയമനത്തിനെതിരെയാണ് പ്രതിഷേധം. സര്‍ക്കാര്‍ നിയമം മാറ്റുന്നതുവരെ ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നാണ് മീ ടൂ ആക്റ്റിവിസ്റ്റ് കൂടിയായ മിലാനോ ആഹ്വാനം ചെയ്തത്.
 
സ്ത്രീക്ക് സ്വന്തം ശരീരത്തില്‍ നിയമപരമായ അധികാരം ലഭിക്കുന്നതുവരെ ഗര്‍ഭധാരണം വേണ്ടെന്നും ലൈംഗിക ബന്ധത്തില്‍നിന്ന് വിട്ടുനിന്ന് സമരം ചെയ്യണമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

മിലാനോയുടെ ട്വീറ്റ് സമൂഹമാധ്യമത്തില്‍ വിവാദമായതോടെ ആളുകള്‍ ചേരിതിരിഞ്ഞു. അമേരിക്കയില്‍ സെക്‌സ് സ്‌ട്രൈക്ക് ഹാഷ് ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡ്.  
സമരത്തിന് ആഹ്വാനം ചെയ്ത് നടി മിലാനോ നല്‍കിയ ട്വീറ്റ് ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. മിലാനോയെ പിന്തുണച്ച് നടി ബെറ്റി മിഡ്‌ലറും രംഗത്തുവന്നു.

ഗര്‍ഭഛിദ്ര നിരോധന നിയമത്തെ അനുകൂലിക്കുന്നവര്‍ മാത്രമല്ല, പുരുഷനെ തൃപ്തിപ്പെടുത്താന്‍ സെക്‌സ് മാത്രമേയുള്ളൂ എന്ന വാദത്തേയും മിലാനോയെ ചോദ്യം ചെയ്യുന്നു. സെക്‌സ് സമരം മോശം ആശയമാണെന്നും പ്രതിഫലമായി സെക്‌സ് നല്‍കുമ്പോള്‍ സ്ത്രീയുടെ ആനന്ദം നിഷേധിക്കുകയാണെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചു.  

അബോര്‍ഷന്‍ നിരോധിക്കുന്ന ബില്ലില്‍ ചൊവ്വാഴ്ചയാണ് ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെംപ് ഒപ്പുവെച്ചത്. ജനുവരി ഒന്നു മുതലാണ് നിയമത്തിനു പ്രാബല്യം. ആറാഴ്ച പിന്നിടുന്ന ഗര്‍ഭം അലസിപ്പിക്കുന്നത് നിരോധിക്കുന്ന നിയമത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

കെന്റക്കി സംസ്ഥാനത്ത് ഇതിനു സമാനമായ നിയമം ഫെഡറല്‍ ജഡ്ജി തടഞ്ഞിട്ടുണ്ട്. മിസിസിപ്പി കഴിഞ്ഞ മാര്‍ച്ചില്‍ നിയമം പാസാക്കിയ നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരേണ്ടതാണെങ്കിലും കോടതിയിലെത്തിയിരിക്കയാണ്. ഓഹിയോ 2016 ല്‍ പാസാക്കിയ നിയമം ഗവര്‍ണര്‍ വീറ്റോ ചെയ്തിരുന്നു.

 

 

Latest News