മുംബൈ- ജോലിയില്‍ സ്ഥിരതയില്ലാത്തതും വിവാഹം നടക്കാത്തതും കാരണം ജീവിതം മടുത്തെന്ന് ചൂണ്ടിക്കാട്ടി പുനെ സ്വദേശിയായ 35കാരന്‍ ദയാവധത്തിന് അനുമതി തേടി മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സമീപിച്ചു. 20 ദിവസം മുമ്പാണ് യുവാവ് മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നും മാതാപിതാക്കള്‍ക്കു വേണ്ടി ഒന്നും ചെയ്യാനാവാത്തതില്‍ കടുത്ത നിരാശ കത്തില്‍ യുവാവ് പ്രകടിപ്പിക്കുന്നുണ്ടെന്നും ദത്തവാഡി പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദേവിദാസ് ഘവാഡെ പറഞ്ഞു. ജോലിയിലെ അതൃപ്തിയും വിവാഹം നടക്കാത്തതും യുവാവിനെ മടുപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാവിന് കുഴപ്പമൊന്നുമില്ലെന്നും പോലീസ് പറഞ്ഞു.
യുവാവിനെ തേടിപ്പിടിച്ച് പോലീസ് കൗണ്‍സിലിങ് നല്‍കുകയായിരുന്നു. 70 വയസ്സുള്ള മാതാവ് രോഗിയാണെന്നും പിതാവിന് 83 വയസ്സായെന്നും യുവാവ് പറഞ്ഞു. ഇവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിയാത്തിലായിരുന്നു നിരാശ. മാതാപിതാക്കളെ നന്നായി സ്‌നേഹിക്കുന്നുണ്ട്. വിവാഹം നടക്കാത്തില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. നല്ല സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്നുള്ള യുവാവിന് നല്ല വിദ്യാഭ്യാസവുമുണ്ട്. കൗണ്‍സിലിങ് നല്‍കിയപ്പോള്‍ ശരിയായി- പോലീസ് പറഞ്ഞു.