ലഖ്‌നൗ- വോട്ടെടുപ്പു നടക്കുന്നതിനിടെ വോട്ടര്‍ ബിജെപി പതാക കൊണ്ട ഷൂ തുടച്ചതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശിലെ ഷാഗഞ്ചില്‍ ഒരു പോളിങ് ബൂത്തിനു സമീപം സംഘര്‍ഷമുണ്ടായി. ആറാംഘട്ട വോട്ടെടുപ്പില്‍ ഞായറാഴ്ച പോളിങ് നടക്കുന്ന ജോന്‍പൂരിലെ 369-ാം നമ്പര്‍ ബൂത്തിനു സമീപമാണ് സംഭവം. ബുത്തിനടുത്ത മരച്ചുവട്ടില്‍ കിടന്നിരുന്ന ബിജെപി പതാക എടുത്ത് ഒരു വോട്ടര്‍ തന്റെ ഷൂ തുടക്കുന്നത് ഒരു ബിജെപി പ്രവര്‍ത്തകന്‍ കാണുകയും ചീത്തവിളിക്കുകയുമായിരുന്നു. ഇതോടെ കൂടുതല്‍ ബിജെപി പ്രവര്‍ത്തകരെത്തി ഇയാള്‍ക്കു നേരെ ആള്‍ക്കൂട്ട മര്‍ദനം അഴിച്ചുവിടുകയായിരുന്നു. പോലീസെത്തി ലാത്തി വീശിയാണ് ബിജെപി പ്രവര്‍ത്തകരെ സ്ഥലത്തു നിന്നും പിന്തിരിപ്പിച്ചത്. വോട്ടെടുപ്പ് തടസ്സപ്പെട്ടില്ല.