മുംബൈ- നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്ന തരത്തില്‍ പ്രചരിക്കുന്നത് പച്ചക്കള്ളമാണെന്നും അതിനു പിന്നില്‍ വ്യാജവാര്‍ത്ത് ബ്രിഗേഡാണെന്നും നടി ശബാന ആസ്മി. അവരുടെ പരാജയഭീതിയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
'ഞാന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ല. രാജ്യം വിട്ടുപോകാന്‍ ഉദ്ദേശവുമില്ല. ഇത് ഞാന്‍ ജനിച്ച സ്ഥലമാണ്, മരണം വരെ ഇവിടെ തുടരാനാണ് ആഗ്രഹിക്കുന്നത്. വ്യാജ വാര്‍ത്ത ബ്രിഗേഡുകളുടെ പ്രവൃത്തിയെ തികഞ്ഞ അവജ്ഞയോടെ തളളുന്നു'- ശബാന ആസ്മി പറഞ്ഞു.
പരാജയഭീതി കൊണ്ടാണ് അവര്‍ നുണ പ്രചരിപ്പിക്കുന്നത്. എന്നാല്‍ എല്ലാം അവരുടെ മുഖത്ത് തന്നെയാണ് വന്നുവീഴുന്നത്. കാരണം ഇവരുടെ നുണ തുറന്നുകാട്ടാന്‍ ധൈര്യമുളള നിരവധി പേര്‍ ഇവിടെയുണ്ടെന്നും ശബാന ആസ്മി ട്വിറ്ററില്‍ കുറിച്ചു. എതിരാളികളെ ശത്രുക്കളെ പോലെ കാണരുതെന്നാണ് പിതാവ് കൈഫ് ആസ്മി പഠിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.