ന്യൂദല്‍ഹി- ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു സീറ്റ് ലഭിക്കാന്‍ ആറു കോടി രൂപ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെകജ്‌രിവാളിനു നല്‍കിയെന്ന ആരോപണവുമായി സ്ഥാനാര്‍ഥിയുടെ മകന്‍. എഎപിയുടെ പശ്ചിമ ഡല്‍ഹി സ്ഥാനാര്‍ഥി ബല്‍ബീര്‍ സിങ് ജകറിന്റെ മകന്‍ ഉദയ് ആണ് രംഗത്തെത്തിയത്. കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
വിദ്യാഭ്യാസ ആവശ്യത്തിനു പണം ചോദിച്ചപ്പോള്‍ പിതാവ് തന്നില്ല. കാരണം അന്വേഷിച്ചപ്പോഴാണ് പണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നു മനസിലായതെന്ന് ഉദയ് പറഞ്ഞു.
അതേസമയം മകന്റെ ആരോപണങ്ങള്‍ ബല്‍ബീര്‍ സിങ് നിഷേധിച്ചു. വിവാഹമോചനത്തിനു ശേഷം ഭാര്യയ്‌ക്കൊപ്പമല്ല താമസിക്കുന്നത്. മകന്റെ ഉത്തരവാദിത്തം ഭാര്യയ്ക്കാണ്. വളരെ വിരളമായേ മകനോടു സംസാരിക്കാറുള്ളൂ. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും ബല്‍ബീര്‍ പ്രതികരിച്ചു.