ന്യൂദല്‍ഹി- വിഭാഗീയതയുടെ മേധാവിയെന്ന് മോഡിയെ വിമര്‍ശിച്ച് ടൈം മാഗസിനല്‍ ലേഖനമെഴുതിയ ആതിഷ് തസീര്‍ പാക്കിസ്ഥാനിയാണെന്ന് ബി.ജെ.പി. ലേഖന കര്‍ത്താവ് പാക്കിസ്ഥാന്‍ അജണ്ട നടപ്പാക്കുകയാണന്നും അതിനാണ് മോഡിയെ താറടിച്ചതെന്നും ബി.ജെ.പി വക്താവ് സംബിത് പത്ര വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഒരു പാക്കിസ്ഥാനിയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക തല്‍വീന്‍ സിംഗിന്റേയും അന്തരിച്ച പാക്കിസ്ഥാന്‍ രാഷ്ട്രീയ നേതാവും ബിസിനസുകാരനുമായ സല്‍മാന്‍ തസീറിന്റേയും മകനാണ് ആതിഷ് തസീര്‍.
2014 ലും നിരവധി വിദേശ മാധ്യമങ്ങള്‍ മോഡി വിരുദ്ധ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.