ജയ്പൂര്‍- അതിര്‍ത്തി കടന്നെത്തിയ വിമാനം ജയ്പൂരില്‍ ഇറക്കിപ്പിച്ചു. വ്യോമപാത ലംഘിച്ച അന്റനോവ്12 കാര്‍ഗോ വിമാനമാണ് ജയ്പൂരിലിറക്കിയത്. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനം ഉപയോഗിച്ചാണ് പാക്കിസ്ഥാനില്‍ നിന്നെത്തിയ ജോര്‍ജിയന്‍ വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ നിര്‍ബന്ധിച്ചിറക്കിയത്. പൈലറ്റുമാരെ ചോദ്യം ചെയ്തു വരികയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക സംഘം വിമാനം പരിശോധിച്ചു. 70 കിലോമീറ്ററോളം ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് വിമാനം കടന്നിരുന്നു.