ഇസ്‌ലാമാബാദ്- ലൈംഗികവൃത്തിക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്ന സംഘം പാക്കിസ്ഥാനില്‍ പിടിയില്‍. വ്യാജവിവാഹത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്ന പതിമൂന്ന് അംഗ സംഘമാണ് പാക്ക് ഫെഡറല്‍ ഇന്‍വെസ്റ്രിഗേഷന്‍ ഏജന്‍സിയുടെ പിടിയിലായത്. രണ്ട് പാകിസ്ഥാന്‍ സ്വദേശികളും പതിനൊന്ന് ചൈനീസ് പൗര•ാരുമാണ് സംഘത്തിലുണ്ടായിരുന്നത്.
പാക്ക് യുവതികളെ കടത്തി ചൈനയിലെത്തിച്ച ശേഷം ലൈംഗികവൃത്തിക്കായി ഉപയോഗിക്കുകയാണ് പതിവ്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 12അംഗ സംഘത്തെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇത്തരത്തില്‍ ഒട്ടേറെ സംഘങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വീട്ടുകാര്‍ക്ക് വന്‍തുക നല്‍കിയ ശേഷം വിവാഹം നടത്തുകയാണ് സംഘത്തിന്റെ രീതി. ശേഷം പെണ്‍കുട്ടികളെ ചൈനയിലെത്തിച്ച് ലൈംഗിക വൃത്തിക്കായി ഉപയോഗിക്കും. ഇത്തരത്തില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികളില്‍ പലരും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ക്രൂരമായി പീഡനങ്ങള്‍ അനുഭവിച്ച് കഴിയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയിരത്തിലധികം പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹ തട്ടിപ്പിന് ഇരയായത് എന്നാണ് റിപ്പോര്‍ട്ട്.