Sorry, you need to enable JavaScript to visit this website.

ഭൂട്ടാന്‍ പ്രധാനമന്ത്രി ആഴ്ചയിലൊരിക്കല്‍ രോഗികളെ ചികിത്സിയ്ക്കും 

തിംഫു- ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതെ ഷെറിങ് ഭരണാധികാരിക്കൊപ്പം ഒരു ആതുരസേവകന്‍ കൂടിയാണ്. ആഴ്ചയില്‍ ഒരു ദിവസം ആശുപത്രിയില്‍ പോകുന്നത് ഷെറിങ് ഒരു മാനസിക സന്തോഷം നല്‍കുന്ന കാര്യമാണ്. രോഗികളെ ശ്രിശ്രൂക്ഷിക്കുന്നതും ശാസ്ത്രക്രിയ നടത്തുന്നതും തനിക്ക് മാനസിക സമ്മര്‍ദത്തില്‍ നിന്നുമുള്ള മോചനമാണെന്നാണ് അദ്ദേഹം പറയുന്നത്.
തിരക്കു പിടിച്ച പ്രധാനമന്ത്രി പദത്തിലിരിക്കുമ്പോഴും ആഴ്ചയിലൊരു ദിവസം ഷെറിങ് ആശുപത്രിയിലെത്തും. യൂറോളജി വിദഗ്ധനായ ലോട്ടായ് ഷെറിങ് രാജ്യത്തെ മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ്.
2008ലാണ് ഭൂട്ടാനില്‍ അദ്യ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018 നംവബറിലാണ് ലോതെ ഷെറിങ് ഭൂട്ടാന്റെ പ്രധാന മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം തന്റെ ഡോക്ടര്‍ വേഷം അഴിച്ചു വെച്ചങ്കിലും ജിഗ്മെ ഡോര്‍ജി വാങ്ചക് നാഷണല്‍ റഫറല്‍ ഹോസ്പിറ്റലില്‍ എല്ലാ ശനിയാഴ്ചയും കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റായി ഷെറിങ് പോകാറുണ്ട്.
മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ചിലര്‍ ഗോള്‍ഫ് കളിക്കുകയും, മറ്റ് വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുമ്പോള്‍ തനിക്ക് ഒരു ശസ്ത്രക്രിയ നടത്തിയാല്‍ കിട്ടുന്ന സന്തോഷം വളരെ വലുതാണെന്ന് ഷെറിങ് പറയുന്നു.
പ്രധാനമന്ത്രിയെന്ന നിലയില്‍ ഭൂട്ടാനിലെ ആരോഗ്യമേഖല നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഷെറിങ്ങിന്റെ മുഖ്യ ലക്ഷ്യമാണ്. ആരോഗ്യരംഗത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള അജ്ഞത ആരോഗ്യമേഖലയുടെ വികസനത്തിന് തടസം സൃഷ്ടിക്കുന്നുവെന്നാണ് ഷെറിങ് പറയുന്നത്.

Latest News