ലണ്ടന്‍- ഹൈദരാബാദ് സ്വദേശിയായ യുവാവിനെ ലണ്ടനില്‍ അജ്ഞാതന്‍ കുത്തിക്കൊലപ്പെടുത്തി. ആറു വര്‍ഷമായി ലണ്ടനിലെ ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്ന മുഹമ്മദ് നഈമുദ്ദീന്‍ ആണ് ബുധനാഴ്ച കൊല്ലപ്പെട്ടത്. കൊലയാളി ഏഷ്യക്കാരനാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്താത്തിനെ തുടര്‍ന്ന് ടെസ്‌കോ മാനേജ്‌മെന്റിനെ കുടുംബം വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ പാര്‍ക്കിങ് ഏരിയയില്‍ കൊല്ലപ്പെട്ട നിലയില്‍ നഈമുദ്ദീനെ കണ്ടെത്തുകയായിരുന്നു. സഹായം തേടി ബന്ധുക്കള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ബന്ധപ്പെട്ടിട്ടുണ്ട്.