Sorry, you need to enable JavaScript to visit this website.

അസഭ്യ ലഘുലേഖ: ആതിഷിക്കും കെജ്‌രിവാളിനും ഗൗതം ഗംഭീറിന്റെ നോട്ടീസ്

ന്യൂദല്‍ഹി- ഈസ്റ്റ് ദല്‍ഹി മണ്ഡലത്തില്‍ ആംആദ്മി സ്ഥാനര്‍ഥി ആതിഷിക്കെതിരെ പ്രചരിച്ച ലഘുലേഖയുടെ പേരില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ വക്കില്‍ നോട്ടീസയച്ചു.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, സ്ഥാനാര്‍ഥി ആതിഷി മര്‍ലേന, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവര്‍ക്കാണ് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ഗൗതം ഗംഭീറിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് അഭിഭാഷകന്‍ അയച്ച നോട്ടീസില്‍ പറയുന്നു. നിരുപാധികം മാപ്പ് പറയുന്നില്ലെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആം ആദ്മി സ്ഥാനാര്‍ഥി ആതിഷിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലഘുലേഖയാണ് മണ്ഡലത്തില്‍ വിതരണം ചെയ്തത്. ഇതിനു പിന്നില്‍ ഗൗതം ഗംഭീറും ബി.ജെ.പിയുമാണെന്നാണ് ആപ്പ് നേതാക്കളുടെ ആരോപണം.

 

Latest News