മിഷിഗണ്‍, അമേരിക്ക- വീട്ടിനുള്ളില്‍ യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ ഒന്‍പതുകാരനായ മകനാണ് കുറ്റക്കാരനെന്ന് പൊലീസ്. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. വീട്ടിനുള്ളില്‍ തോക്കില്‍ നിന്ന് വെടിയേറ്റാണ് പൗളിന്‍ റന്‍ഡോള്‍ എന്ന യുവതി കൊല്ലപ്പെട്ടത്. മകനാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ ജുവനൈല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. അവിടെ കൗണ്‍സിലിംഗ് അടക്കം കുട്ടിക്ക് നല്‍കി വരികയാണ്. അന്വേഷണം തുടരുന്നതിനാല്‍ കൊലപാതക്കത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഒന്‍പതുകാരന്‍ കഴിഞ്ഞ വര്‍ഷം അയല്‍വാസിയുടെ എട്ടുവയസുകാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കത്തി കിട്ടിയാല്‍ കുത്തി കൊല്ലുമെന്നും എനിക്ക് നിന്റെ ജീവന്‍ പോകുന്നത് കാണമെന്നും നിന്റെ അമ്മ കരയുന്നത് കാണമെന്നും ഒന്‍പതുകാരന്‍ പറഞ്ഞുവെന്നാണ് വെളിപ്പെടുത്തല്‍. കാരണം എന്തായാലും കൊലപാതകത്തിന്റെ ഞെട്ടലിലാണ് മിഷിഗമിലെ ഫാന്‍ റിവര്‍ ടൗണ്‍ഷിപ്പ്.