പൂനെ-മഹാരാഷ്ട്രയിലെ പൂനെയില്‍ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചു. പൂനെയിലെ ഉരുളി ദേവാച്ചിയിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗണിനകത്തെ മുറിയില്‍ കിടന്നുറങ്ങിയിരുന്ന തൊഴിലാളികളാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അഗ്‌നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.