Sorry, you need to enable JavaScript to visit this website.

വെനെസ്വലെയില്‍ പ്രതിപക്ഷ നേതാവിനെ കാറോടെ തൂക്കിയെടുത്ത് അറസ്റ്റ് ചെയ്തു

കാരക്കാസ്- ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി വെനെസ്വലെയില്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗുവയ്‌ദോയുടെ നേതൃത്വത്തില്‍ നടന്ന സര്‍ക്കാര്‍ അട്ടിമറി ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ പ്രതിപക്ഷ ഉപനേതാവ് എദ്ഗര്‍ സംബ്രാനോയെ ഇന്റലിജന്‍സ് ഏജന്‍സി അറസ്റ്റ് ചെയ്തു. ഗുവയ്‌ദോയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം നിയന്ത്രിക്കുന്ന നാഷണല്‍ അസംബ്ലിയിലെ ഉപാധ്യക്ഷനാണ് സംബ്രാനോ. പ്രസിഡന്റ് നിക്കോളാസ് മദുറോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ഒരു സൈനിക അട്ടമിറിയിലൂടെ കഴിഞ്ഞയാഴ്ച പുറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. സംബ്രാനോ അടക്കം ആറു പാര്‍ലമെന്റ് അംഗങ്ങളുടെ പ്രത്യേകാവകാശങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് മേല്‍ക്കൈ ഉള്ള കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. 

പ്രതിപക്ഷപാര്‍ട്ടിയായ ഡെമോക്രാറ്റിക് ആക്ഷന്‍ പാര്‍ട്ടിയുടെ ആസ്ഥാനത്തിനു പുറത്ത് കാറിലിരിക്കെയാണ് സംബ്രാനോയെ ഇന്റലിജന്‍സ് ഏജന്റുമാര്‍ വളഞ്ഞത്. വാഹനം കെട്ടിവലിക്കുന്ന ട്രക്കുപയോഗിച്ച് സംബ്രാനോയെ കാറിലിരുത്തി തൂക്കിയെടുത്തു കൊണ്ടു പോകുകയായിരുന്നു. സംബ്രാനോയെ സര്‍ക്കാര്‍ തട്ടിക്കൊണ്ടു പോയതായി ഗുവയിദോ പറഞ്ഞു. സംബ്രാനോയെ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് യുഎസ് സര്‍ക്കാര്‍ വെനിസ്വല സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
 

Latest News