Sorry, you need to enable JavaScript to visit this website.

കേന്ദ്രത്തിന്റെ എതിര്‍പ്പ് സുപ്രീം കോടതി കൊളീജിയം തള്ളി; രണ്ടു ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം

ന്യുദല്‍ഹി- സുപ്രീം കോടതി കൊളീജിയം സ്ഥാനകയറ്റം ശുപാര്‍ശ ചെയ്ത നാലു ജഡ്ജിമാരില്‍ രണ്ടു പേരുടെ നിയമനത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് കോളീജിയം തള്ളി. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അനിരുദ്ധ ബോസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ എസ് ബൊപണ്ണ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം വീണ്ടും കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തു. ജസ്റ്റിസുമാരായ സുര്യ കാന്ത്, ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്നിവരാണ് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മറ്റു രണ്ടു ജഡ്ജിമാര്‍. ഈ നാലു പേരും സ്ഥാനക്കയറ്റത്തിന് അര്‍ഹര്‍ഹത കൊളീജിയം വിശദമായി ചര്‍ച്ച ചെയ്തതാണെന്നും ഇവര്‍ സുപ്രീം കോടതി ജഡ്ജിമാരാകാന്‍ യോഗ്യരാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഈ നിയമനം നടക്കുന്നതോടെ ജസ്റ്റിസ് ഗവായ് ഒരു പതിറ്റാണ്ടിനു ശേഷമെത്തുന്ന എസ്.സി വിഭാഗത്തില്‍ നിന്നുള്ള സുപ്രീം കോടതി ജഡ്ജിയാകും. സുപ്രീം കോടതിയില്‍ ജഡ്ജിമാരുടെ പരമാവധി എണ്ണം 31 ആണ്. നിലവില്‍ 27 ജഡ്ജിമാരെ ഉള്ളൂ.
 

Latest News