ലണ്ടന്‍- പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 14,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോഡിയുടെ ജാമ്യാപേക്ഷ ബ്രിട്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വീണ്ടും തള്ളി. കടുത്ത ജാമ്യവ്യവസ്ഥകള്‍ പാലിക്കാമെന്ന് നീരവ് മോഡി കോടതിയില്‍ അറിയിച്ചുവെങ്കിലും വിശ്വാസമില്ലെന്ന് ജഡ്ജി വ്യക്തമാക്കുകയായിരുന്നു.
കേസ് 30ന് വീണ്ടും പരിഗണിക്കും. ജാമ്യത്തില്‍ വിട്ടാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് ക്രമവിരുദ്ധമായി 14,000 കോടി രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോഡിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമാണ് കേസിലെ മുഖ്യപ്രതികള്‍.