വാരണാസി- ഉത്തര്‍പ്രദേശിലെ ഗ്രാമ വാസികള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിലക്കേര്‍പ്പെടുത്തി. ഉത്തര്‍പ്രദേശിലെ വാരാണസിയിലുള്ള കരാഡിയ എന്ന ഗ്രാമത്തിലാണ് രാഹുല്‍ ഗാന്ധിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കാവല്‍ക്കാരുടെ ഗ്രാമമാണ്, ഇവിടേക്ക് വരേണ്ടതില്ലെന്ന് പറഞ്ഞാണ് ഗ്രാമ വാസികള്‍ രാഹുലിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാഹുലിന് പ്രവേശനമില്ലെന്നെഴുതിയ പോസ്റ്ററുകള്‍ ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിപ്പിച്ചിട്ടുണ്ട്. 'ചൗക്കിദാര്‍ ചോര്‍ ഹെ' എന്ന രാഹുലിന്റെ പരാമര്‍ശമാണ് ഗ്രാമവാസികളെ പ്രകോപിപ്പിച്ചതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കാവല്‍ക്കാരുടെ ഗ്രാമമാണ്, ഇവിടേക്ക് വരേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.