നോയിഡ-പതിനാറ് വയസ്സുകാരിയെ 51 ദിവസത്തോളം അതി ക്രൂര പീഡനത്തിന് ഇരയാക്കിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. അയല്‍വാസികളായ യുവാക്കളുമായി സൗഹൃദത്തിലായ പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
യുവാക്കള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഒരു വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് നിരന്തരമായി പീഡിപ്പിച്ച് വരികയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തി. വീട്ടുടമസ്ഥനും പീഡനത്തില്‍ പങ്കുണ്ടെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയല്‍വാസികളായ ചോട്ടു, സുരാജ്, ആദിത്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.