Sorry, you need to enable JavaScript to visit this website.

മുംബൈ എയര്‍പോര്‍ട്ടില്‍ വ്യോമ സേനാ വിമാനം റണ്‍വെയില്‍ നിന്ന് തെന്നി

മുംബൈ- മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ബെംഗളുരുവിനടുത്ത യെലഹങ്ക വ്യോമ സേനാ താവളത്തിലേക്ക് പറന്നുയരുന്നതിനിടെ വ്യോമ സേനയുടെ എഎന്‍-32 വിമാനം റണ്‍വെയില്‍ നിന്ന് തെന്നി. ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. അതേസമയം അപകടത്തെ തുടര്‍ന്ന് 20 മിനിറ്റ് വിമാന സര്‍വീസുകള്‍ വൈകിയതായി അധികൃതര്‍ അറിയിച്ചു. മറ്റൊരു റണ്‍വെയില്‍ നിന്നാണ് ഇപ്പോള്‍ സര്‍വീസുകള്‍ തുടരുന്നത്.
 

Latest News