ലിസ്ബണ്‍- പോര്‍ച്ചുഗലില്‍ കാട്ടുതീ പടര്‍ന്ന ദുരന്തത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. കൊയിംബ്രയില്‍നിന്ന് 50 കി.മീ തെക്കു കിഴക്കായി പെഡ്രോഗോ പ്രദേശത്താണ് തീ പടര്‍ന്നത്. ഇവിടെനിന്ന് കാറുകളിലും മറ്റും രക്ഷപ്പെടാന്‍ ശ്രമിച്ചവരാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരില്‍ നിരവധി അഗ്നിശമന സേനാംഗങ്ങളും ഉള്‍പ്പെടും. കാട്ടു തീയുടെ ചരിത്രത്തില്‍ അടുത്ത കാലത്തുണ്ടായതില്‍ ഏറ്റവും വലിയ ദുരന്തമാണിതെന്ന് പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ പറഞ്ഞു. മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.