കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ് വിമാനം ജുലൈ ഏഴിന് കരിപ്പൂരില്‍ നിന്ന്

മലപ്പുറം- നാലു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കരിപ്പൂരില്‍ തിരിച്ചെത്തിയ ഹജ് വിമാന സര്‍വീസിന് ജൂലൈ ഏഴിനു തുടക്കമാകും. ഇത്തവണ രണ്ട് ഹജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുള്ള കേരളത്തില്‍ നിന്നുള്ള ആദ്യ സര്‍വീസായിരിക്കും കരിപ്പൂരില്‍ നിന്നു തുടങ്ങുന്നത്. തീര്‍ത്ഥാടകരെ കൊണ്ടുപോകാനുള്ള കരാര്‍ സ്വന്തമാക്കിയ സൗദി എയര്‍ലൈന്‍സ് ജൂലൈ ഏഴിന് സര്‍വീസ് തുടങ്ങുന്ന രീതില്‍ ഷെഡ്യൂള്‍ തയാറാക്കിയ ഡിജിസിഎയുടെ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. ഈ സമയക്രമത്തില്‍ മാറ്റം വരാനിടയില്ല.

ഇടവേളയ്ക്കു ശേഷം വീണ്ടും ഹജ് സര്‍വീസ് പുനരാരംഭിക്കുന്ന കരിപ്പൂരില്‍ തിരക്കിട്ട തയാറെടുപ്പുകളാണ് നടന്നുവരുന്നത്. ഇവ പരിശോധിക്കുന്നതിനും കൂടുതല്‍ സൗകര്യമൊരുക്കുന്നത് ചര്‍ച്ച ചെയ്യാനും ചൊവ്വാഴ്ച ഹജ് കമ്മിറ്റി, എയര്‍പോര്‍ട്ട് അതോറിറ്റി  ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. പഴയ ടെര്‍മിനനില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത രാജ്യാന്തര ആഗമന വിഭാഗം ഹജ് തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി തുറന്നു നല്‍കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Latest News