ബിജെപി മന്ത്രിപദവി നല്‍കിയ കംപ്യൂട്ടര്‍ ബാബ കോണ്‍ഗ്രസിനു വേണ്ടി രംഗത്ത്; ദിഗ്‌വിജയസിങും പൂജയ്‌ക്കെത്തി

ഭോപാല്‍- മധ്യപ്രദേശിലെ മുന്‍ ബിജെപി സര്‍ക്കാര്‍ സഹമന്ത്രി പദവിയും സുരക്ഷയും നല്‍കിയ ആള്‍ദൈവം കംപ്യൂട്ടര്‍ ബാബ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ പ്രചാരണവുമായി രംഗത്ത്. ബിജെപി വാക്കുപാലിച്ചില്ലെന്നാരോപിച്ച് മന്ത്രിതുല്യ പദവി ഉപേക്ഷിച്ച കംപ്യൂട്ടര്‍ ബാബ ഇത്തവ മോഡി വേണ്ട എന്ന നിലപാടിലാണ്. ബിജെപി സര്‍ക്കാരിന് അഞ്ച് വര്‍ഷം ലഭിച്ചിട്ടും രാമക്ഷേത്രം നിര്‍മിച്ചില്ല. രാമ ക്ഷേത്രമില്ലെങ്കില്‍ മോഡിയും വേണ്ട- അദ്ദേഹം പറഞ്ഞു. ഭോപാലില്‍ നൂറുകണക്കിന് സന്യാസിമാരെ പങ്കെടുപ്പിച്ച് കംപ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന ഹത യോഗത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ സിങും എത്തി. ഇവിടെ പൂജയിലും പങ്കുകൊണ്ടു.

Latest News