വാഷിംഗ്ടണ്‍- ഇറാന്‍ ഭീഷണി തുടരുന്നതിനിടെ അമേരിക്കയുടെ കൂടുതല്‍ പോര്‍ വിമാനങ്ങളും വിമാന വാഹിനിയും മിഡില്‍ ഈസ്റ്റിലേക്ക്. സാഹസത്തിനു മുതിര്‍ന്നാല്‍ ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇതിന്റെ ഭാഗമായാണ് സൈനിക വിന്യാസമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞു.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉടനുണ്ടാകുമെന്ന് ട്രംപ് ഭരണകൂടം കരുതുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ, സൈനിക സന്നാഹങ്ങള്‍ ഒരുക്കുന്ന ഇറാനെ പിന്തിരിപ്പിക്കുകയാണ് മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ ബോംബര്‍ വിമാനങ്ങള്‍ അയക്കുന്നതിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.