ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഏഴു സംസ്ഥാനങ്ങളിലായി
51 മണ്ഡലങ്ങളിലാണ് രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചത്. ഹിന്ദി മേഖലയിലെ ഈ സീറ്റുകള്‍ക്ക് ബി.ജെ.പിയും കോണ്‍ഗ്രസും കടുത്ത പോരാട്ടത്തിലാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജ് വര്‍ധന്‍ സിങ് റാത്തോഡ്, സമാജ്വാദി പാര്‍ട്ടിയുടെ പൂനം സിന്‍ഹ, രാജീവ് പ്രതാപ് റൂഡി, അര്‍ജുന്‍ മുണ്ട, റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് തുടങ്ങിയ പ്രമുഖര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. ഈ മാസം 12നും 19നുമായി നടക്കുന്ന രണ്ടു ഘട്ട വോട്ടെടുപ്പുകളാണ് ബാക്കി.
ബി.എസ്.പി അധ്യക്ഷ മായാവതി ലഖ്‌നൗവിലെ സിറ്റി മോണ്ടസോറി ഇന്റര്‍ കോളജിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. പശ്ചിമ ബംഗാളിലെ ഹൗറ മണ്ഡലത്തിലെ 289/ 291/292 ബൂത്തുകളില്‍ വോട്ടിങ് യന്ത്രത്തിലെ തകരാര്‍ കാരണം വോട്ടിങ് വൈകി.