Sorry, you need to enable JavaScript to visit this website.

പരസ്യക്കാർക്ക് ചാകര; 30 സെക്കന്റ് സ്ലോട്ടിന് ഒരു കോടി രൂപ

ലണ്ടൻ - 'ഇന്ത്യ പാക്കിസ്ഥാൻ ഫൈ നൽ...!!! ലോകത്തെ എല്ലാ ടി.വി കമ്പനി എക്‌സിക്യൂട്ടീവുകളും കുപ്പി പൊട്ടിച്ച് ആ ഘോഷത്തിനൊരുങ്ങി' - ചാമ്പ്യൻസ് ട്രോ ഫി ക്രിക്കറ്റിൽ ഇന്ത്യ പാക്കിസ്ഥാൻ ഫൈനലുറച്ചപ്പോൾ മുൻ ഇംഗ്ലണ്ട് നായകൻ മൈക്കി ൾ വോൺ ട്വീറ്റ് ചെയ്തതാണ് ഇത്. അത് അക്ഷരാർഥത്തിൽ ശരിയായിരിക്കുകയാണ്. ഇന്നത്തെ ഫൈനലിന്റെ ടി.വി പരസ്യ നിര ക്ക് പത്തിരട്ടിയിലേറെയാണ് കുതിച്ചുയർന്നത്. ഇന്ത്യയും പാക്കിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത് 2015 ലെ ലോകകപ്പിലാണ്. അത് ഗ്രൂപ്പ് മത്സരമായിരുന്നു. എന്നിട്ടും ലോകകപ്പ് ഫൈനലിനും ഒളിംപിക്‌സിലെ ഉസൈൻ ബോൾടിന്റെ 100 മീറ്റർ ഓട്ടത്തിനുമൊപ്പം ലോകം ഏറ്റവും വീക്ഷിച്ച ആറ് കാ യിക മത്സരങ്ങളിലൊന്നായിരുന്നു അത്. ഇന്നത്തേത് ഫൈനലാണ്. ലോകകപ്പ് കഴിഞ്ഞാ ൽ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റി ന്റെ ഫൈനൽ. ഈ ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയപ്പോൾ 20 കോടി യിലേറെ പേരാണ് മത്സരം വീക്ഷിച്ചത്. ഇതിനേക്കാൾ 30-40 ശതമാനം പേർ ഫൈനൽ കാണുമെന്നാണ് കരുതുന്നത്. 
ഏറ്റവും സമ്പന്നരായ കളിക്കാരുടെ ഫോബ്‌സ്100 ലിസ്റ്റിൽ ഒരു ക്രിക്കറ്റ് താരമേയുള്ളൂ, ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 2.2 കോടി ഡോളർ വാർഷിക വരുമാനവുമായി എൺപത്തൊമ്പതാം സ്ഥാനത്ത്. എങ്കിലും പരസ്യക്കാർ ഇഷ്ടപ്പെടുന്ന കളികളിൽ ഒന്നാം സ്ഥാനത്താണ് ക്രിക്കറ്റ്. ഇന്ന് ക്രിക്കറ്റ് ലോകത്തെ പതിനായിരങ്ങൾ ടി.വിക്കു മുന്നിൽ ആവേശത്തോടെ സമയം ചെലവിടുമെന്നിരിക്കേ പരസ്യക്കാരാണ് പണം കൊയ്യാനൊരുങ്ങുന്നത്. ഫൈനലിൽ റൂപർട് മർഡക്കിന്റെ സ്റ്റാർ സ്‌പോർട്‌സ് ഓരോ 30 സെക്കന്റ് സ്ലോട്ടിനും ഈടാക്കുക ഒരു കോടി രൂപയാണ്. സാധാരണ ഇന്ത്യൻ ഷോയിൽ ഇത് 10 ലക്ഷം രൂപ മാത്രമാണ്. മിക്ക സ്ലോട്ടുകളും നേരത്തെ തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു. നിസാൻ മോട്ടോർ, ഇന്റൽ കോർപ്, എമിറേറ്റ്‌സ്, ചൈനീസ് മൊബൈൽ മെയ്ക്കർ ഓപ്പൊ, എം.ആർ.എഫ് തുടങ്ങിയവയാണ് ടൂർണമെന്റിന്റെ ഒഫീഷ്യൽ കൊമേഴ്‌സ്യൽ പാർട്ണർമാർ. 10 ശതമാനത്തിൽ താഴെ സ്ലോട്ടുകളാണ് വെള്ളിയാഴ്ച വരെ ബാക്കിയുണ്ടായിരുന്നത്. അതിനു തീവിലയാണ്. 
 

Latest News