Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചത് ജലീൽ, അന്വേഷണം വേണം-വി.ടി ബൽറാം

മലപ്പുറം- ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലും വളാഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീനുമായി അടുത്ത സൗഹൃദമെന്നതിന്റെ കൂടുതൽ തെളിവുകൾ വി.ടി ബൽറാം എം.എൽ.എ പുറത്തുവിട്ടു. നിയമസഭ സമിതികളുടെ ഭാഗമായി രണ്ടുവർഷത്തിലൊരിക്കൽ എം.എൽ.എമാർക്ക് അനുവദിക്കുന്ന അഖിലേന്ത്യ യാത്രയിൽ ഷംസുദ്ദീൻ എങ്ങിനെ ഉൾപ്പെട്ടുവെന്ന് ബൽറാം ചോദിച്ചു. ഈ യാത്രയിൽ എംഎൽഎയുടെ ചെലവ് നിയമസഭയിൽ നിന്ന് എടുക്കും. കൂടെയുള്ള കുടുംബാംഗങ്ങളുടെ ചെലവ് അതത് എംഎൽഎ സ്വന്തം നിലക്ക് വഹിക്കണം. കുടുംബത്തേയാണ് സാധാരണ ഗതിയിൽ കൂടെ കൂട്ടുക. എങ്കിലും ചിലപ്പോൾ എംഎൽഎക്ക് വളരെയധികം അടുപ്പമുള്ള സുഹൃത്തുക്കളേയോ പേഴ്‌സണൽ സ്റ്റാഫിനേയോ ചിലർ കൊണ്ടു പോകാറുണ്ട്. ടിക്കറ്റ് മാത്രം സ്വയം എടുത്താൽ മതി, ബാക്കി ചെലവൊക്കെ കൂട്ടത്തിൽ നടന്നുപോവും. ഔദ്യോഗിക സ്വഭാവത്തോടെ മറ്റ് സംസ്ഥാനങ്ങളുടെ ആതിഥേയത്വം സ്വീകരിച്ച് നാടുകാണാം എന്നതാണിതിന്റെ സൗകര്യം.
2015ൽ ശ്രീ കെ.ടി.ജലീൽ അംഗമായ നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി നടത്തിയ അഖിലേന്ത്യാ പര്യടനത്തിൽ ജലീലിന്റെ കൂടെ അദ്ദേഹത്തിന്റെ കുടുംബാംഗമല്ലാത്ത, പേഴ്‌സണൽ സ്റ്റാഫ് അല്ലാത്ത ഷംസുദ്ദീൻ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണെന്ന് ബൽറാം ആരോപിച്ചു. സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഒരു ഔദ്യോഗിക യാത്രയിൽ കൂടെ കൊണ്ടുപോകാൻ മാത്രം എന്ത് അടുപ്പമാണ് ജലീലിന് ഷംസുദ്ദീനുമായി ഉള്ളത്? വളാഞ്ചേരിയിലെ നാട്ടുകാരൻ എന്ന കേവല ബന്ധം മാത്രമേ ഉള്ളൂ എന്ന മന്ത്രിയുടെ അവകാശവാദം പൊളിയുന്നത് ഇവിടെയാണ്. ഷംസുദ്ദീന്റെ ഉടമസ്ഥതയിലുള്ള നമ്പർ ഇന്നോവ കാറിൽ എം.എൽ.എ ബോർഡ് വച്ച് കെ.ടി.ജലീൽ സ്ഥിരമായി വിനോദയാത്രകൾക്ക് പോയിരുന്നു എന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നു കഴിഞ്ഞിരിക്കുന്നു.
പോക്‌സോ കേസിൽ പ്രതി ചേർക്കപ്പെട്ട ഷംസുദീനെതിരെ ഇരയായ പെൺകുട്ടിയുടെ ബന്ധുക്കൾ വിവരമറിയിച്ചിട്ടും പോലീസ് അന്വേഷണത്തെ അട്ടിമറിച്ച് പ്രതിക്ക് വിദേശത്തേക്ക് കടക്കാനുള്ള ഒത്താശ ചെയ്തു കൊടുത്തു എന്ന ഗുരുതരമായ ആക്ഷേപമാണ് മന്ത്രി കെ.ടി.ജലീലിനെതിരെ ഉയർന്നിരിക്കുന്നത്. ആരോപണം ഉന്നയിച്ചത് വി.ടി ബൽറാമല്ല, മന്ത്രിയുടെ നാട്ടുകാരായ പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ്. സംഭവം സത്യമെങ്കിൽ ഗുരുതരമായ സത്യപ്രതിജ്ഞ ലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്. പോക്‌സോ കേസിൽ മന്ത്രിയെ കൂട്ടുപ്രതിയാക്കാനാണ് പോലീസ് തയ്യാറാവേണ്ടത്.
ഇതിനൊന്നും മറുപടി പറയാനാവാതെ സമനില തെറ്റിയാണ് മന്ത്രി കെ.ടി.ജലീൽ ഇപ്പോൾ കല്യാണച്ചടങ്ങുകളിലും മറ്റ് പൊതു പരിപാടികളിലുമൊക്കെ പങ്കെടുക്കുന്ന എന്റേതും അബ്ദുസ്സമദ് സമദാനിയുടേതുമടക്കമുള്ള ഫോട്ടോകൾ പുറത്തുവിട്ട് എന്തൊക്കെയോ തെളിയിക്കാനെന്ന മട്ടിൽ തത്രപ്പെടുന്നത്. കല്യാണച്ചടങ്ങുകളിലെ ഗ്രൂപ്പ് ഫോട്ടോകൾ പോലെയല്ല, മന്ത്രിയും ഈ പോക്‌സോ പ്രതിയും തമ്മിലുള്ള ദീർഘനാളത്തെ ആത്മബന്ധം തെളിയിക്കുന്ന മറ്റ് ഫോട്ടോകൾ എന്ന് ഏതൊരാൾക്കും എളുപ്പത്തിൽ ബോധ്യപ്പെടാവുന്നതേയുള്ളൂ. ഒളിവിലിരിക്കുന്ന പ്രതിയുടെ വീട്ടിലെ വിവാഹ ആൽബത്തിൽ നിന്നുള്ള ക്ലാരിറ്റിയുള്ള ഫോട്ടോകൾ പോലും മന്ത്രിക്ക് ഇപ്പോഴും ഞൊടിയിടയിൽ ലഭ്യമാവുന്നുണ്ടെന്നുള്ളത് ഇവർ തമ്മിൽ ഇപ്പോഴും തുടരുന്ന അന്തർധാരയെ കൂടുതൽ വെളിപ്പെടുത്തുന്നു.
സൈബർ വെട്ടുകിളികളെ ആവേശം കൊള്ളിക്കുന്നതിനായി എകെജിയുടേയും നായനാരുടേയുമൊക്കെ പേരെടുത്തുപയോഗിക്കുന്ന കെ.ടി.ജലീൽ എന്ന് കേരള സംസ്ഥാനത്തിലെ മന്ത്രി തനിക്കെതിരെ മാന്യമായ ഭാഷയിൽ വസ്തുതാപരമായ ആരോപണമുന്നയിച്ച പ്രതിപക്ഷ എംഎൽഎയെ അധിക്ഷേപിക്കുന്നത് 'തൃത്താലത്തുർക്കി ', 'തൃത്താല രാമൻ' എന്നൊക്കെ വിളിച്ചാണ് എന്നത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. തിരിച്ച് അദ്ദേഹത്തിന് സോഷ്യൽ മീഡിയയിൽ നിലവിലുള്ള ആട്, ചേക്കോഴി, കൊന്നപ്പൂ ചേർത്തുള്ള ഇരട്ടപ്പേരുകൾ വിളിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. എന്നാൽ അതിന്റെ കൂടെ പീഡോ ജലീൽ എന്ന ഒരു പേര് കൂടി അദ്ദേഹത്തിന് വീഴാതിരിക്കാൻ അദ്ദേഹം തന്നെ ശ്രദ്ധിച്ചാൽ നന്ന്.
 

Latest News