Sorry, you need to enable JavaScript to visit this website.

ഫോനി ചുഴലിക്കാറ്റ് സാഹചര്യമറിയാന്‍ മോഡി വിളിച്ചു, മമത എടുത്തില്ല

ന്യൂദൽഹി- ഫോനി ചുഴലിക്കാറ്റടിച്ച ബംഗാളിലെ സ്ഥിതിഗതികളറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രണ്ടു തവണ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചെങ്കിലും അവര്‍ മറുപടി നല്‍കിയില്ല. ഒടുവില്‍ സംസ്ഥാന ഗവര്‍ണര്‍ കേസരി നാത് ത്രിപാഠിയെ ഫോണില്‍ ബന്ധപ്പെട്ടാണ് മോഡി വിവരങ്ങളാരാഞ്ഞതെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോഡിയേയും മമതയേയും ഫോണില്‍ ബന്ധപ്പെടുത്താന്‍ രണ്ടു തവണ ശ്രമം നടത്തി. ഒരു തവണ മുഖ്യമന്ത്രി പര്യടനത്തിലാണ് എന്നായിരുന്നു മോഡിയുടെ ഓഫീസിനു ലഭിച്ച മറുപടിയെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തെ സാഹചര്യങ്ങളറിയാന്‍ പ്രധാനമന്ത്രി മോഡി മമതയുമായി സംസാരിച്ചില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചതിനു പിന്നാലെയാണ് ഫോണില്‍ മമതയെ ലഭിച്ചില്ലെന്ന വിവരം പുറത്തുവന്നത്. ഗവര്‍ണറുമായി സംസാരിച്ച കാര്യം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.
 

Latest News