തലശ്ശേരി- കേരളത്തിലെ ഏക മുസ്ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ കുടുംബത്തിലെ സുല്‍ത്താന അറക്കല്‍ ആദിരാജ ഫാത്തിമ മുത്ത്ബീവി (86) അന്തരിച്ചു. തലശ്ശേരി ചേറ്റംകുന്നിലെ സ്വന്തം വീട്ടില്‍ ശനിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം. 2018 ജൂണില്‍ സഹോദരിയും അറക്കല്‍ സുല്‍ത്താനയുമായിരുന്ന ആദിരാജ സൈനബ ആയിഷാബിയുടെ മരണത്തെ തുടര്‍ന്നാണ് ഫാത്തിമ മുത്ത്ബീവി അധികാരമേറ്റത്. ആദിരാജ ഹംസ കോയമ്മ തങ്ങള്‍ സഹോദരനാണ്. 1932ല്‍ എടയ്ക്കാടാണ് ഫാത്തിമ മുത്ത്ബീവിയുടെ ജനനം. പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭര്‍ത്താവ്. ആദിരാജ ഖദീജ സോഫിയ ഏകമകളാണ്.
അറക്കല്‍ രാജകുടുംബത്തിന്റെ നേതൃപദവിയാണ് ബീവിമാര്‍ വഹിക്കുന്നത്. സ്ത്രീകള്‍ക്ക് ആധിപത്യമുള്ള അപൂരവം രാജകുടുംബങ്ങളിലൊന്നാണ് അറക്കല്‍. നിരവധി പൈതൃത സ്ഥാപനങ്ങളുടെ അധികാരിയും ബിവിമാരാണ്.