കാസര്‍കോട്- പുതിയങ്ങാടിയില്‍ മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിച്ചതോടെ വരണാധികാരി ജില്ലാ കലക്ടറുടെ പരാതിയില്‍ പോലീസ് കേസെടുക്കും. ഇവരെ ഇന്നു തന്നെ അറസ്റ്റ് ചെയ്‌തേക്കും. പുതിയങ്ങാടി ജമാഅത്ത് യുപി സ്‌കൂളിലെ 69, 70 ബൂത്തുകളിലാണ് ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ടു ചെയ്തതായി ആരോപണമുയര്‍ന്നത്. കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ വിദേശത്തുള്ള അബ്ദുല്‍ സമദും മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ് എന്നവരും കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കാന്‍ കലക്ടര്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കും. കള്ളവോട്ട് ചെയ്തവര്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ആണെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് ലീഗ് നിലപാട്. വിദേശത്തുള്ള ഫായിസ് പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്നും ലീഗ് പറയുന്നു.
Related Story
കാസർക്കോട് ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തു-ടിക്കാറാം മീണ