ലണ്ടന്‍- സ്ത്രീകളെ തന്ത്രപൂര്‍വ്വം വലയിലാക്കി ഇല്ലാത്ത കമ്പനിയുടെ പേരില്‍ നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തിയ 32കാരനായ ഇന്ത്യന്‍ വംശജനെ കോടി ആറു വര്‍ഷവും ഒരു മാസവും തടവിനു ശിക്ഷിച്ചു. പ്രണയത്തട്ടിപ്പുകാരനെന്നു ബ്രിട്ടീഷ് പോലീസ് വിശേഷിപ്പിച്ച കിഴക്കന്‍ ലണ്ടന്‍ സ്വദേശി കെയുര്‍ വ്യാസിനെയാണ് കിങ്സ്റ്റന്‍ ക്രൗണ്‍ കോടതി ശിക്ഷിച്ചത്. നാലു വര്‍ഷമെടുത്താണ് സ്‌കോട്‌ലാന്‍ഡ് വ്യാസിനെതിരെ അന്വേഷണം പൂര്‍ത്തിയാക്കിയത്. ആറു സ്ത്രീകളെ വ്യാസ് തട്ടിപ്പിനിരയാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എട്ടു ലക്ഷത്തോളം പൗണ്ട് ഇങ്ങനെ വ്യാസ് തട്ടിയെടുത്തതായാണ് കണക്ക്. ഓണ്‍ലൈനില്‍ സ്ത്രീകളുമായി സൗഹൃദമുണ്ടാക്കിയാണ് വ്യാവ് ഇരകള്‍ക്കായി വലവിരിച്ചിരുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഇവരെ സല്‍ക്കരിച്ചും ഭക്ഷണം വിളമ്പിയും കൂടുതല്‍ അടുപ്പമുണ്ടാക്കും. ശേഷമാണ് ഇല്ലാത്ത കമ്പനികളില്‍ നിക്ഷേപത്തിനായുള്ള തന്റെ തട്ടിപ്പ് അവതരിപ്പിക്കുക. വൈകാരികമായ ചൂഷണത്തില്‍ വീണു പോയ ആറു സ്ത്രീകള്‍ വ്യാസിന് പണം നല്‍കുകയും ചെയ്തു.
ഫിനാന്‍സ് രംഗത്താണ് ജോലി ചെയ്യുന്നതെന്നും സമ്പന്ന കുടുംബാംഗമാണെന്നും സ്ത്രീകലെ പറഞ്ഞ് വിശ്വസിപ്പിക്കും. ഇരകളുടെ മതം, കുടുംബ ജീവിതത്തിനുള്ള ആഗ്രഹം തുടങ്ങിയ എന്നിവ മുതലെടുത്താണ് ഇയാള്‍ അടുപ്പം ദൃഢമാക്കിയിരുന്നുത്. പണം ഉണ്ടാക്കല്‍ മാത്രമായിരുന്നു വ്യാസിന്റെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തിയിരുന്നു. 2014 മുതല്‍ 2017 വരെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്റ് ആയി ജോലി ചെയ്തു വരികയായിരുന്നു വ്യാസ്. 2014-നാണ് തട്ടിപ്പ് അന്വേഷിച്ചു തുടങ്ങിയത്.