ന്യൂദല്‍ഹി- ചുംബിച്ചും ആലിംഗനം ചെയ്തും ദമ്പതികള്‍ ബൈക്കോടിക്കുന്ന വിഡിയോ ഐ.പി.എസ് ഓഫീസര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. തലസ്ഥാനത്തെ രജൗരി ഗാര്‍ഡനിലാണ് സംഭവം. ട്രാഫിക് ലംഘനങ്ങള്‍ക്കായുള്ള മോട്ടോര്‍ വാഹന നിയമത്തില്‍ പുതിയ സെക് ഷനുകള്‍ എഴുതി ചേര്‍ക്കേണ്ടി വരുമെന്ന് പറഞ്ഞാണ് ഐ.പി.എസ് ഓഫീസറായ എച്ച്ജിഎസ് ധാലിവാല്‍ വിഡിയോ പോസ്റ്റ് ചെയ്തത്. ബൈക്കിന്റെ ഇന്ധനടാങ്കില്‍ ഇരിക്കുന്ന യുവതി ബൈക്കോടിക്കുന്ന യുവാവിനെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമാണ് വിഡിയോ.
Need for new sections for #MV Act violations!! #Rajouri garden crossing. pic.twitter.com/0gn7LsIIYM
— HGS Dhaliwal IPS (@hgsdhaliwalips) May 2, 2019