ലഖ്‌നൗ- രാജ്യത്തിനുവേണ്ടി പൊരുതി മരിക്കുന്ന വീരയോദ്ധാക്കളെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന പ്രധനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പിയും എപ്പോഴെങ്കിലും ജീവത്യാഗം ചെയ്ത ഏതെങ്കിലും സൈനികന്റെ കുടുംബാംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുണ്ടോയെന്ന് തേജ് ബഹാദൂര്‍ യാദവ്.
വരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പത്രിക നല്‍കിയ തേജ് ബഹാദൂറിന്റെ പത്രകി പതിനൊന്നാം മണിക്കൂറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. സുരക്ഷാ സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെ കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് സൈന്യത്തില്‍നിന്ന് പുറത്താക്കപ്പെട്ടു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. മത്സരിക്കുന്നില്ലെങ്കിലും തന്റെ ജീവിതം മുഴുവന്‍ ഇനി ബി.ജെ.പയുടേയും മോഡിയുടേയും കാപട്യവും തനിനിറം തുറന്നുകാട്ടുന്നതിന് നീക്കിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തജ് ബഹാദൂറിന്റെ പത്രിക റദ്ദാക്കപ്പെട്ടതോടെ നേരത്തെ നിശ്ചയിച്ച ശാലിനി യാദവാണ് വരാണസിയില്‍ മോഡിക്കെതിരായ സ്ഥാനാര്‍ഥി. ശാലിനിയുടെ വിജയത്തിനായി പൊരുതുമെന്ന് തേജ് ബഹാദൂര്‍ യാദവ് പറഞ്ഞു.