ഫോനി ചുഴലിക്കാറ്റ്: ഒഡീഷയിലും ആന്ധ്രയിലും കനത്ത മഴ; അതീവ ജാഗ്രത

ഭുവനേശ്വര്‍- ഫോനി ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങിയതോടെ ഒഡീഷ ,ആന്ധ്ര തീരത്ത് കനത്ത മഴ തുടങ്ങി.  മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുമെന്നാണ്് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഒഡീഷയിലെ 13 തീരദേശ ജില്ലകളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിച്ചു.

ദേശീയ ദുരന്തനിവാരണ സേന, നാവിക സേനയുടെ കിഴക്കന്‍ കമാന്‍ഡ്, കര, വ്യോമസേനകള്‍ തുടങ്ങിയവ അതീവ ജാഗ്രതയിലാണ്. ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു. ഒഡീഷയിലെ ഒമ്പതു ജില്ലകളിലും ആന്ധ്രപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ 10 ജില്ലകളിലും ജാഗ്രത  പ്രഖ്യാപിച്ചു.  223 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

 

Latest News