ഭോപാല്‍- ഭോപാലില്‍ 12 വയസുകാരിക്ക് നേരെ ക്രൂരമായ അതിക്രമം, ക്ഷേത്ര ദര്‍ശനത്തിനെത്തിയ 12 വയസുകാരിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. പീഡിപ്പിച്ചതിന് ശേഷം ബാലികയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 18 വയസുകാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലെംഗികാതിക്രമവും കൊലപാതകകുറ്റവും പോസ്‌കോയും ഇയാള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. അവിനാശ് സാഹു എന്ന യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. ജൈന ക്ഷേത്രത്തില്‍ ബന്ധുവിനൊപ്പം ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുഞ്ഞിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് സാഹുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.