Sorry, you need to enable JavaScript to visit this website.

യു.പി.എ ഭരണത്തില്‍ ആറു തവണ മിന്നലാക്രമണം നടത്തി; തീയതികളുമായി കോണ്‍ഗ്രസ്

ന്യൂദല്‍ഹി- യു.പി.എ ഭരണകാലത്ത് 2008 മുതല്‍ 2014 വരെ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്ന് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ്. കൃത്യമായ തീയതി സഹിതമാണ് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല അവകാശവാദം ഉന്നയിച്ചത്. യു.പി.എ കാലത്ത് മിന്നലാക്രമണം നടത്തിയ കാര്യം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നെങ്കിലും ആദ്യമായാണ് തീയതികള്‍ സഹിതം കോണ്‍ഗ്രസ് രംഗത്തുവരുന്നത്.
2008 ജൂണ്‍ 19നായിരുന്നു ആദ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭട്ടല്‍ സെക്ടറിലായിരുന്നു ഇത്. കേലില്‍ നീലം നദീ താഴ് വരയില്‍ 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ഒന്ന് തിയീതകളിലായിരുന്നു രണ്ടാമത്തെ ആക്രമണം.
2013 ജനുവരി ആറ്- സവാന്‍പത്ര ചെക്ക് പോസ്റ്റ്, 2013 ജൂലൈ 27,28-നസാപിര്‍ സെക്ടര്‍, 2013 ഓഗസ്റ്റ് ആറ്- നീലം താഴ് വര, 2014 ജനുവരി 14 എന്നിങ്ങനെയാണ് മറ്റു മിന്നാലക്രമണങ്ങള്‍ നടന്ന തീയതികള്‍.
താന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പല തവണ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് മന്‍മോഹന്‍ സിംഗ് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ഓരോ ഭീഷണിക്കും തക്കതായ മറുപടി നല്‍കാന്‍ സായുധ സേനകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരുന്നുവെന്നും പലതവണ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെന്നുമാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നത്.
2004 മുതല്‍ 2014 വരെയാണ് യു.പി.എ അധികാരത്തിലുണ്ടായിരുന്നു. 1999 മുതല്‍ 2004 വരെ എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എക്കായിരുന്നു ഭരണം.

 

Latest News