ജിദ്ദ- ദക്ഷിണ ജിദ്ദയില്‍ അല്‍റവാബി ഡിസ്ട്രിക്ടില്‍ താമസസ്ഥലത്തുണ്ടായ അഗ്നിബാധയില്‍ ബാലിക മരിക്കുകയും മാതാവിനും മൂന്നു സഹോദരിമാര്‍ക്കും ഒരു സഹോദരനും പരിക്കേല്‍ക്കുകയും ചെയ്തു.
സിവില്‍ ഡിഫന്‍സ് അധികൃതര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാണ് താമസസ്ഥലത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലേക്ക് മാറ്റി. 16 വയസുകാരിയാണ് മരിച്ചത്. മൂന്നുനില കെട്ടിടത്തിന്റെ ടെറസ്സിലുണ്ടാക്കിയ താമസസ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്.