കൊൽക്കത്ത- പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കായി നിയോഗിച്ച അസം റൈഫിള്‍സ് ജവാന്‍ നടത്തിയ കൂട്ടവെടിവെപ്പില്‍ സഹപ്രവര്‍ത്തകനായ മറ്റൊരു ജവാന്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. ലക്ഷ്മികാന്ത് ബര്‍മന്‍ എന്ന ജവാനാണ് വെടിയുതിര്‍ത്തത്. ബഗ്നാനിലെ ക്യാമ്പില്‍ ഇയാള്‍ 18 റൗണ്ട് വെടിവെച്ചതായാണ് റിപോര്‍ട്ട്. അസം റൈഫിള്‍സ് എഎസ്‌ഐ ഭോലനാഥ് ദാസ് ആണ് കൊല്ലപ്പെട്ടത്. അനില്‍ രാജ്ബന്‍സി, രന്ദു മണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സഹപ്രവര്‍ത്തകരോടുള്ള വിദ്വേഷമാണ് ആക്രമണ കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണമാരംഭിച്ചിട്ടുണ്ട്.