ന്യൂയോര്‍ക്ക്- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ 27 മാസം പിന്നിടുമ്പോള്‍ 10,000 നുണകള്‍ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റിന്റെ കണ്ടെത്തല്‍. അമേരിക്കന്‍ ജനതയെ മൊത്തം നാണക്കേടിലാക്കുന്ന കണ്ടെത്തലാണ് യുഎസ് പത്രം നടത്തിയിരിക്കുന്നത്. ലോകത്തിന് മുന്നില്‍ രാജ്യത്തെ പ്രസിണ്ടന്റ് സ്വയം അപഹാസ്യനാകുന്നത് കാണേണ്ട ഗതികേടിലാണ് അമേരിക്കന്‍ ജനത. വാഷിങ്ടന്‍ പോസ്റ്റ് പത്രത്തിന്റെ വസ്തുതാപരിശോധനാ വിഭാഗമാണു പ്രസിഡന്റ് തെറ്റിദ്ധാരണാജനകമോ തെറ്റായതോ ആയ 10,000 പ്രസ്താവനകള്‍ നടത്തിയതിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കണക്കെടുത്തത്. ആദ്യ ഘട്ടത്തില്‍ ശരാശരി ദിവസം 8 തെറ്റായ വാദങ്ങള്‍ വീതമായിരുന്നെങ്കില്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ദിവസം ശരാശരി 23 കള്ളങ്ങള്‍ ട്രംപ് പറഞ്ഞ് ഫലിപ്പിക്കുമായിരുന്നത്രെ! ഇത്ര കൃത്യമായി ട്രംപിന്റെ നുണകളുടെ കണക്കെടുത്തത്, ട്രംപിന്റെ തന്നെ പ്രസ്താവനകളുടെ സത്യാവസ്ഥ പരിശോധിക്കാനുള്ള വാഷിങ്ടണ്‍ പോസ്റ്റിന്റെ ഡാറ്റാബേസിലെ ഫാക്ട് ചെക്കറില്‍ നിന്നും.ഫോക്‌സ് ന്യൂസിലെ സീന്‍ ഹാനിറ്റി ട്രംപുമായി നടത്തിയ അഭിമുഖം നുണകളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നുവെന്നാണ് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നത്.