ന്യൂദല്‍ഹി- ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികളെയെല്ലാം ബലാത്സംഗം ചെയ്യണമെന്ന് പറയുന്ന സ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.
ആക്രമണത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാളായ ശിവാനി ഗുപ്തയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. ഡല്‍ഹിയിലെ ഗുര്‍ഗാവിലെ ഒരു റെസ്റ്റുറന്റില്‍ നടന്ന സംഭവങ്ങള്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും നാണക്കേടുണ്ടാക്കുന്ന രീതിയിലായിരുന്നു.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന പെണ്‍ക്കുട്ടികളെ ബലാത്സ0ഗം ചെയ്യണമെന്നാണ് ചുറ്റുമുണ്ടായിരുന്ന ഏഴ് പുരുഷ•ാരോടായി സ്ത്രീ പറഞ്ഞത്. എല്ലാവരെയും ശരീരം കാണാന്‍ പ്രേരിപ്പിക്കുന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ വേഷം ധരിച്ചിരിക്കുന്നതെന്നും അത് അവരെ ബലാത്സംഗത്തിന് അര്‍ഹരാക്കുന്നുവെന്നും യുവതി പറഞ്ഞു.
ആദ്യം സ്ത്രീയുടെ പരാമര്‍ശം കാര്യമാക്കാതിരുന്ന ശിവാനിയും കൂട്ടരും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സ്ത്രീയെ പിന്തുടര്‍ന്ന് സമീപത്തെ ഷോപ്പിംഗ് സെന്ററിലെത്തിയ പെണ്‍കുട്ടികള്‍ മാപ്പു പറയാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരതിന് തയാറായില്ല.
ഇതിനിടെ പൊലീസിനെ വിളിക്കാന്‍ അവര്‍ ഷോപ്പിംഗ് സെന്ററിലെ ജീവനക്കാരോട് പല തവണ ആവശ്യപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവങ്ങള്‍ കണ്ടുകൊണ്ട് നിന്ന മറ്റൊരു യുവതിയും പെണ്‍കുട്ടികളെ പിന്തുണച്ച് രംഗത്തെത്തി. പെണ്‍കുട്ടികള്‍ മര്യാദയോടെയാണ് പെരുമാറുന്നതെന്നും താനായിരുന്നെങ്കില്‍ കൈ കൊണ്ടാകും മറുപടി നല്‍കുകയെന്നും അവര്‍ പറഞ്ഞു. ആദ്യമൊക്കെ അവര്‍ പറയുന്നത് കേട്ട് നിന്ന സ്ത്രീ പിന്നീട് അവര്‍ക്ക് നേരെയും ആക്രോശിക്കുന്നുണ്ട്.