ഗഡ്ചിറോലി(മഹാരാഷ്ട്ര)- മാവോയിസ്റ്റ് അക്രമണത്തിൽ പത്തു സൈനികർ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയിലാണ് സംഭവം. മാവോയിസ്റ്റുകൾക്ക് ഏറെ സ്വാധീനമുള്ള ജില്ലയാണിത്. എൽ.ഡി.ഡി സംവിധാനം ഉപയോഗിച്ച് സ്‌ഫോടനം നടത്തിയാണ് മാവോയിസ്്റ്റുകൾ അക്രമണം നടത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 11ന് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ ഗഡ്ചിറോലിയിലെ പോളിംഗ് ബൂത്തിന് സമീപത്ത് മാവോയിസ്റ്റുകൾ സ്‌ഫോടനം നടത്തിയിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റില്ല. ഇന്ന് രാവിലെ ഗഡ്ചിറോലിയിൽ മാവോയിസ്റ്റുകൾ അക്രമണം നടത്തിയിരുന്നു. മഹാരാഷ്ട്ര രൂപീകരണത്തിന്റെ വാർഷികാഘോഷത്തിിടെയാണ് സ്‌ഫോടനമുണ്ടായത്. മഹാരാഷ്്ട്രയും ഛത്തീസ്ഗഡും അതിർത്തി പങ്കിടുന്ന ജില്ലയാണ് ഗഡ്ചിറോലി.