ന്യൂദല്‍ഹി-കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവില്‍ ഇന്ത്യയുടെ പൊതുകടം 57 ശതമാനം ഉയര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപണം. ധനകാര്യ മന്ത്രാലയത്തിന്റെ രേഖകള്‍ പുറത്തുവിട്ടാണ് കേന്ദ്രസര്‍ക്കാറിനും ബിജെപിക്കുമെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപണമുന്നയിക്കുന്നത്. 2014 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരേയുള്ള കാലയളവില്‍ തെറ്റായ സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചത് മുലം രാജ്യത്തെ നിരവധി പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കര്‍ അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിച്ചു. വിവരങ്ങള്‍ മറച്ചു വെക്കല്‍ മോഡി സസര്‍ക്കാറിന്റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നുവെന്നും രണ്‍ദീപ് സിങ് വിമര്‍ശിച്ചു. നരേന്ദ്ര മോഡി ഭരണത്തിലിരുന്ന നാല് വര്‍ഷക്കാലയളവില്‍ 30 ലക്ഷം കോടിയിലധികം തുകയാണ് അധിക വായ്പയായി കടമെടുത്തത്. സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ട്.