ചണ്ഡിഗഢ്- ഹരിയാനയില്‍ നിന്നും ജനായക് ജനത പാര്‍ട്ടി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഐഎന്‍എല്‍ഡി എംഎല്‍എ നസീം അഹമ്മദ്, മുന്‍ മന്ത്രി ചൗധരി മുഹമ്മദ് അലിയാസ് എന്നിവരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ഇരുവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഫിറോസ്പൂര്‍ ജിര്‍ക്കയിലെ സിറ്റിങ് എംഎല്‍എയാണ് നസീം അഹമ്മദ്.