Sorry, you need to enable JavaScript to visit this website.

കിണറില്‍ വീണ്ടുമൊരു പെണ്‍കുട്ടിയുടെ മൃതദേഹം; തെലങ്കാനയില്‍ ജനരോഷം

ഹൈദരാബാദ്- തെലങ്കാനയില്‍ ഉപേക്ഷിക്കപ്പെട്ട കിണറില്‍നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി. ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി തള്ളിയ 14 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് യദാദ്രി ജില്ലയിലെ കിണറില്‍നിന്ന് രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തത്.


യദാദ്രിയിലെ ഹാജിപൂരിലുള്ള കിണറില്‍നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ 14 കാരിയുടെ മൃതദേഹം ലഭിച്ച കിണറ്റില്‍ ഒന്നര മാസം മുമ്പ് കാണാതായ 18 കാരിയുടെ മൃതദേഹമാണ്  കഴിഞ്ഞ ദിവസം വൈകിട്ട് കണ്ടെത്തിയത്.
രണ്ടാമത്തെ മൃതദേഹം കൂടി ലഭിച്ചതോടെ കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട് ജനക്കൂട്ടം തീയിട്ട് നശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ഒരേ പ്രതി തന്നെയാണ് രണ്ട് പെണ്‍കുട്ടികളേയും ബലാത്സം ചെയ്ത ശേഷം കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയതെന്നാണ് സംശയിക്കുന്നത്.

 

Latest News