Sorry, you need to enable JavaScript to visit this website.

കിരണ്‍ ബേദിക്ക് തിരിച്ചടി; പുതുച്ചേരി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ലഫ്.ഗവര്‍ണര്‍ ഇടപെടരുതെന്ന് ഹൈക്കോടതി

ചെന്നൈ- പുതുച്ചേരി സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുള്ള അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി. 2016 മേയില്‍ ചുമതലേറ്റതു മുതല്‍ കിരണ്‍ ബേദി മുഖ്യമന്ത്രി വി നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളില്‍ ഇടപെട്ടു വരികയായിരുന്നു. ഇതിനെതിരെ 2017-ല്‍ കോണ്‍ഗ്രസ് എംഎല്‍എ ലക്ഷ്മിനാരാണന്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവ്. ഏറെ നാളായി സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പരസ്യപോരും രൂക്ഷമായിരുന്നു.

ലഫ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പരിധിവിട്ട് ഇടപെടുവെന്നാരോപിച്ച് മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി നാരായണസാമിയും മന്ത്രിമാരും ആറു ദിവസം ഗവര്‍ണറുടെ വസതിക്കു മുമ്പില്‍ ധര്‍ണ നടത്തിയതോടെയാണ് പോര് രൂക്ഷമായത്. എന്നാല്‍ താന്‍ 1963ലെ കേന്ദ്ര ഭരണ പ്രദേശ സര്‍ക്കാര്‍ നിയമ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു കിരണ്‍ ബേദിയുടെ പ്രതികരണം. ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ഗവര്‍ണര്‍ തടസം സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി നാരായണസ്വാമിയും സഹപ്രവര്‍ത്തകരും നിരന്തരം ആരോപണം ഉന്നയിക്കുന്നുവെന്ന് പരാതിപ്പെട്ട് കിരണ്‍ ബേദി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു.
 

Latest News