ദുബായ്- സര്‍ക്കാര്‍ വകുപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയിലുള്‍പ്പെട്ട സേവനങ്ങള്‍ക്കുള്ള ഫീസുകളും പിഴകളും തവണകളായി അടക്കാന്‍ സൗകര്യം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴകള്‍ തവണകളായി അടയ്ക്കാന്‍ നേരത്തേ സൗകര്യമൊരുക്കിയിരുന്നു.
പൊതുജനങ്ങള്‍ക്കു ബുദ്ധിമുട്ടില്ലാതെ സര്‍ക്കാര്‍ സേവനങ്ങളുമായി സഹകരിക്കാന്‍ സൗകര്യമൊരുക്കിയാണ് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവു പുറപ്പെടുവിച്ചത്. വ്യക്തികള്‍ക്ക് 10,000 ദിര്‍ഹത്തിനു മുകളിലുള്ള ഫീസും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹത്തില്‍ കൂടുതലുള്ള ഫീസും തവണകളായി അടയ്ക്കാനാകുമെന്നു ഇതുസംബന്ധിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
വ്യക്തികള്‍ക്കു അയ്യായിരം ദിര്‍ഹത്തിനും ബിസിനസ് സ്ഥാപനങ്ങള്‍ക്കു 20,000 ദിര്‍ഹത്തിനും മുകളിലുള്ള പിഴ തവണകളായി അടയ്ക്കാനാണ് സൗകര്യം.
വ്യക്തികള്‍ക്കു അയ്യായിരം ദിര്‍ഹത്തിനും ബിസിനസ് സ്ഥാപനങ്ങള്‍ക്കു 20,000 ദിര്‍ഹത്തിനും മുകളിലുള്ള പിഴ തവണകളായി അടയ്ക്കാനാണ് സൗകര്യം.