ബെംഗളുരു-ബിജെപി നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെയും ട്രോളുകളിലൂടെ വിമര്‍ശിക്കുന്ന നേതാവാണ് മുന്‍ എംപിയും കോണ്‍ഗ്രസ് സമൂഹമാധ്യമ വിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദന. അങ്ങനെ ദിവ്യ പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. അഡോള്‍ഫ് ഹിറ്റ്‌ലര്‍ ഒരു കുട്ടിയുടെ ചെവിയില്‍ പിടിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം മോഡിയുടെയും സമാനമായ രീതിയിലുള്ള ചിത്രമാണ് ദിവ്യ പങ്കുവച്ചത്. ഹിറ്റ്‌ലറും മോഡിയും കുട്ടികളോട് ഇടപഴകുന്നത് സമാന രീതിയിലാണെന്നാണ് ചിത്രത്തില്‍ കാണാനാവുക. എന്താണ് നിങ്ങളുടെ ചിന്ത? എന്ന ചോദ്യത്തോടെയാണ് ദിവ്യസ്പന്ദന ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍, ഹിറ്റ്‌ലറുടെ ആ ചിത്രം ഫോട്ടോ ഷോപ്പ് ചെയ്തതാണെന്നാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ ചിലര്‍ പറയുന്നത്.