ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നടത്തിയ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയേയും തെരഞ്ഞെടുപ്പു കമ്മീഷനേയും സമീപിച്ചു. മോഡിക്കും ഷായ്ക്കുമെതിരായ പരാതികളില്‍ 24 മണിക്കൂറിനകം നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട് ഉത്തരവിടണണെന്നാണ് കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മോഡിയുടെ ഷായും റാലികളില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി വോട്ടര്‍മാരെ ഭിന്നിപ്പിക്കുകയാണന്നും ഹരജിയില്‍ പരാതിപ്പെടുന്നു. കമ്മീഷന്‍ വിലക്കിയിട്ടും സൈന്യം നടത്തുന്ന ഓപറേഷനുകളെ തങ്ങളുടെ രാഷ്ട്രീയ പ്രചാരണത്തിന് ഇവര്‍ ഉപയോഗപ്പെടുത്തുകയാണെന്നും കോടതിയില്‍ പരാതിപ്പെട്ടു.