കൊളംബോ- ശ്രീലങ്കയില്‍ മുഖം മറയ്ക്കുന്ന നിഖാബിന് നിരോധം. വ്യക്തികളെതിരിച്ചറിയുന്നതിന് തടസ്സമാകുന്ന തരത്തില്‍ മുഖാവരണം ധരിക്കുന്നത് നിരോധിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റിന്റെ മാധ്യമ വിഭാഗമാണ് അറിയിച്ചത്. നിരോധം തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നു.
രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ ഭാഗമായാണ് നിഖാബ് നിരോധിച്ചിരിക്കുന്നത്. ഇത്തരം ശിരോവസ്ത്രം ഒഴിവാക്കി അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്ന് നേരത്തെ തന്നെ മുസ്ലിം നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു.
അതിനിടെ, ചാവേര്‍ ആക്രമണങ്ങളുടെ സൂത്രധാരനെന്ന് കരുതുന്ന സഹ്റാന്‍ ഹാഷിമിന്റെ പിതാവും രണ്ട് സഹോദരന്മാരും കൊല്ലപ്പെട്ട സൈനിക നടപടിയുണ്ടായ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തിയത് സഹ്‌റാന്റെ ഭാര്യയേയും നാല് വയസ്സായ മകളേയുമാണെന്ന് ശ്രീലങ്കന്‍ പോലീസ് സ്ഥിരീകരിച്ചു.